നചികേതസ്സ്

നചികേതസ്സ്

വജശ്രവസ്സിൻ രാജധാനി തിളങ്ങുന്നു  
വർണ്ണങ്ങളാലലങ്കരിച്ച രാജവീഥീകൾ
വന്നണയുന്ന ജനതതിയാൽനഗരിയും
വിണ്ണിനൊക്കുന്ന ശോഭപടർത്തുന്നു

ഭരതവർഷാന്തണലക്ഷങ്ങൾപൂകുമാ 
ഭരണശ്രേഷ്ടന്റെ നഗരാങ്കണത്തിങ്കൽ
വന്നുനിൽക്കുന്നു മാനവരെപ്പോലെ 
നാട്ടിൻ ഗോക്കളെല്ലാമാപ്പുരമധ്യത്തിൽ

സ്വർണ്ണനാണയലക്ഷത്തിൻ കൂന്പാരം
ധാന്യങ്ങൾകായ്കറിനിലവറ നിറയുന്നു
ദേഹണ്ണത്തിനുമൂട്ടാനും മല്ലരോ ധാരാളം
വന്നികൾക്കിനിയെന്താഘോഷനാളുകൾ 

പുലരിവന്നണയുന്പോൾ പുരത്തിലെ
യജ്ഞഗൃഹങ്ങളിൽ മന്ത്രണഘോഷങ്ങൾ     
വിദ്വത്സദസിലോ തർക്കശ്ലോകപ്രകന്പനം 
വിദുരരാമന്തണരാൽ നിറയുമാദേശവും 

ഋക്കുയജുർസാമവേദമന്ത്രം മുഴങ്ങുന്ന 
പ്രകൃതിദേവിയെയിരുത്തിവണങ്ങിയ
യജ്ഞയജമാനസവിധേ മരുവുന്പോൾ 
പരമാനന്ദത്തിനുവേറെയീ വഴിപാരിൽ 

യജ്ഞസമർപ്പണ വേളകഴിയുന്പോൾ 
അണഞ്ഞു നൃപൻ ദാനധർമ്മത്തിനായ് 
ചാരെ മരുവും കുമാരനചികേതനും 
നയനകാന്തനാം കുമാരൻ മനോഹരൻ

വീക്ഷണകോണിൽ നിറഞ്ഞു ഗോക്കളും 
കാമധേനുവെ തേടും കുമാരനയനവും 
കണ്ടിതില്ലെവിടയും കാമധേനുക്കളെ
മുന്നിൽ നിറഞ്ഞീടും പട്ടിണിക്കോലങ്ങൾ

ദുഃഖഭാരത്തോടെ കുമാരനുരചെയ്വൂ
പറയൂതാതാ എവിടെ പൊൻ ഗോവുകൾ
കാണ്മൂ നാം വെറും ചാവാലി പൈക്കളെ 
ദാനധർമ്മത്തിനിതു രാജനെളുതാണോ

ക്രുദ്ധനായാനൃപൻ കുമാര വചനത്തിൽ 
പേർത്തും കേൾവികളാലോ കുമാരകൻ 
കേൾപ്പുതാതാ മമ ദാനമിതാർക്കഹോ 
യമധർമ്മനെന്നുരചെയ്താനൃപനപ്പോൾ

വീടുംപുരവും വിട്ടിറങ്ങിയാ കുമാരനോ 
യമപുരത്തിന്റെ മാർഗ്ഗേ  നട കൊണ്ടു  
പിൻവിളിയോ തൻ താതന്റെ ആഴലോ 
പിന്തിരിച്ചില്ല ആ ബാലന്റെ യാത്രയെ

അന്നുതന്നെ പൂകിയമപുരംതന്നിതിൽ 
ദ്വാരപാലകൻ അവൻ മാർഗ്ഗം തടഞ്ഞിട്ടു 
ഓതിയവനോടെൻനാഥനിവിടില്ല  
വന്നണയുവാൻ ഇനിനാള് മൂന്നഹോ

മടങ്ങിയില്ലാബാലകൻ പുരംതന്നിലോ 
കാത്തിരുന്നാ യമരാജനെ മൂന്നുനാൾ 
വന്നണഞ്ഞാമരണദേവൻ മൂന്നാംനാൾ 
കണ്ടകാഴ്ചയിൽ ശോകമനസ്കനായ്

സ്വീകരിച്ചവനെ മമ കൊട്ടാരമാളികെ 
ഏകിയവനുടെ പശിക്കു ശാന്തികൾ 
പിന്നെ ഓതിയാരവനോടുമോദത്തിൽ 
എന്തിനുനീ എടുത്തീ  പ്രയാസങ്ങൾ

ചൊല്ലിയാരവനോടു കുമാരകേൾക്കനീ 
ചോദിച്ചാലും നീവരമായ് മൂന്നു കാര്യങ്ങൾ 
നിന്നെ കാത്തിരുത്തിയതൊരു കുറ്റമായീടും   
തരുന്നതുണ്ടുഞാൻ പ്രായശ്ചിത്തമായിട്ട് 

അച്ഛൻ കോപത്തെ തവ തണുപ്പിച്ചീടണം 
തലമുറയ്ക്ക് നന്മകൾ നീ നൽകീടേണം
രണ്ടു കാര്യങ്ങളഅങ്ങനുരചെയ്തിട്ടു
കേട്ടിതോ അവൻ ആത്മമരണരഹസ്യവും

രാജനോമുഖം ഗംഭീരമാക്കീട്ടുരചെയ്താൻ
അരുതുകുമാരക അതുനിനക്കു നിഷിദ്ധം 
ദേവരഹസ്യം കേൾപ്പതുമനുജനു പാപമേ 
കേൾക്ക നീ വേറെ വരങ്ങൾ പുതുതായി

വേണ്ട മഹാപ്രഭോയീയേഴയ്ക്ക് മറുപുതുവരം 
നൽകീടുകീ മരണത്തിൻ രഹസ്യവിവരണം 
അതിനുംമേലെയറിവൊന്നുമില്ലായെന്നറിക
രത്നമുത്തുസന്പത്തുമൊന്നും സമവുമാകീല

ധർമ്മരാജനോവീണിതാ വൻകുഴി ഒന്നിതിൽ 
പിഞ്ചുബാലകൻ നിൽപ്പൂ തൻ വരത്തിനായ്  
യമരാജൻ വഴി പലതും നോക്കിതൻ രക്ഷക്ക് 
പൈതലിൻ ശാഠ്യം പോൽനിന്നു നചികേതസ്സും 

പിഞ്ചു ചിത്തധൈര്യംകണ്ടൊരായമധർമ്മൻ 
ഏകിയാനവനാവരസാക്ഷ്യം കർണ്ണത്തിൽ
ജന്മകർമ്മ മരണപ്രപഞ്ചത്തിൻ സത്യങ്ങൾ 
കിട്ടിയ നചികേതസ്സനഞ്ഞുപിതാവിങ്കൽ   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ