കഠിനമീ വേനൽ

     കഠിനമീ വേനൽ
വരണ്ട കിണറിൻ മറയിൽ ഇരുന്നിട്ട് 
വിദൂര കാഴ്ചയിൽ അഭിരമിക്കെ 
പാടത്തിൻ നടുവിലെ ചിറയുടെ മടിത്തട്ടിൽ 
തുടിച്ചു മദിച്ച ബാല്യമെൻ ഓർമ്മയിൽ

കൊയ്ത്തൊഴിഞ്ഞീടുന്ന പാടവരന്പിലും
വയലേല മദ്ധ്യത്തെ നീർത്തടംതന്നിലും   
ഉയർന്നു കേട്ടൊരു ആർപ്പിന്റെ ശബ്ദങ്ങൾ 
പ്രതിധ്വനിക്കുന്നെൻ കാതിലും മനസ്സിലും

വേനലിൻ മദ്ധ്യത്തിൽ ആവിപടരുന്പോൾ 
വേപഥു ഇല്ല ഹോ മനുഷ്യനും ഉരുവിനും 
കാഠിന്യമാകുന്ന അർക്കന്റെ രശ്മിയെ 
തെളിനീരിൽ മുങ്ങിട്ട് ശാന്തമാക്കീടുന്നു.

മേടമാസത്തിലെ ശരത്കാല സന്ധ്യകൾ 
പാദപം നൽകുന്ന മധുരഫലങ്ങൾക്ക് 
മേദിനി  ഒരുക്കുന്ന ഗർഭഗൃഹങ്ങളിൽ
മുകുളമാകുവാൻ പനിനീരിൻ ലേപനം

ഉച്ചച്ചൂടിന്റെ മൂർദ്ധനൃമാകുന്പോൾ 
ഉത്തരായനരേഖയിൽ ദിവാകരൻ 
മണ്ടിപോകുന്ന ദിനരാത്രങ്ങളിൽ
മണ്ണിൽ വേനലിൻ കാഠിന്യ വേളകൾ

 പച്ച നിറഞ്ഞൊരാ ഭൂമിമലയാളം
മരുപ്പച്ചയായിവിലസ്സി മഹാഭാരതേ 
മരുഭൂമിയാകുന്ന നാളുകൾ ചാരത്ത് 
മാനവേന്ദ്രന്മാരുടെ കാതുകൾ ബന്ധിതം

വിജനമായൊരൂ വയലേല വരന്പുകൾ 
വലവിരിക്കാൻപോലും ഇല്ലാ ജലകണം  
വയന പോലും കിളിർക്കാത്ത മലയാളം 
കാന്മൂ എന്മുന്നിൽ ഉഷ്ണം അതിഭീകരം

വിജനമഗധയാകും അടവിതൻ കേരളം 
വിജയിയാവാൻ വരുകില്ല വിജയനും 
വിതുരയാകുമെൻ അമ്മയാം മലയാളം 
വിധിതൻ കണ്ണിൽ പടരുന്ന ക്രൗര്യവും

ഇനിയും സമയം നിനക്കുണ്ട് മാനവ 
ഇവിടെ ഹരിതകന്പളം വിരിക്കുവാൻ 
വേനൽ മഴയുടെ നീരിളം പുതപ്പുമായ് 
ശാന്തിമന്ത്രത്തിൽ വരട്ടെ സഹ്യനും 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ