പുത്രകാമേഷ്ടി
പുത്രകാമേഷ്ടി
ഗർഭഗൃഹത്തിന്റെ മുന്നിലെ ചായിപ്പിൽ
വിങ്ങുംമനവുമായുലാത്തുന്നവേളയിൽ
കാതിനുകഠോരമായ് പ്രേയസ്സിരോദനം
ക്ഷമയറ്റ മുഖവുമായ് മരുവുന്നുസ്ത്രിജനം
പെട്ട്ടെന്നിതാപൊങ്ങും പൈതലിൻആഴലിൽ
ദിഗന്തങ്ങളിൽ പെയ്തകുളിരിൽ കർണ്ണങ്ങൾ
കുതൂഹല മഴതീർക്കും താതൻ മനസ്സിലും
പാതിമെയ്യിന്റെ അഭിമാനഗർവകൾ
തൊണ്ണ തുറന്നുള്ള ആദ്യത്തെ പുഞ്ചിരി
കൊച്ചരിപ്പല്ലനു മാർഗ്ഗം തുറക്കവേ
അച്ഛനെന്നഭിമാനം ഉച്ചിയിൽ ഉയർത്തുന്നു
മച്ചിന്റെ പൊക്കം കാണുന്ന സ്വപ്നങ്ങൾ
വിരൽ പിടിച്ചാകുഞ്ഞിക്കാൽ വളരുന്പോൾ
വിടരുന്നു മനമിങ്കൽ സ്വാഭിമാന ഗീതകവും
അമ്മയെന്നക്ഷരം നാവിൽ കളിക്കുന്നു
അമ്മിഞ്ഞപ്പാലിന്റെ മണപേറും ചുണ്ടുകൾ
അച്ഛന്റെ കൈപിടിച്ചദ്യാക്ഷരം എഴുതുന്നു
അമ്മതൻ പാണിയിൽ നിന്നുമാമുണ്ണുന്നു
അംബരം വളരുന്നു ചുംബിതമാക്കുന്നു
കാലചക്രത്തിൻ മോഹന കരവിരുതും
യൗവനയുക്തനാം യവനനെപ്പോലിപ്പോൾ
എന്റെ ആത്മാവിനംശമാം ആ കുമാരനും
കോളേജിൽ പോയിട്ട് കൈകളിൽ ഡിഗ്രികൾ
നിറയുമുന്നതോദ്യോഗത്തിന്റെഗരിമയും
തിരുമണനാളിന്റെ സതിരുകൾഉയരണം
ഭവനത്തിൽ നമ്രമുഖിയാം കന്യകയും
നാടുകൾ നീളേ ഹംസങ്ങൾ മണ്ടുന്നു
ലക്ഷണമൊത്തൊരുവധുവൊന്നിനായ്
കാറുകൾ, മേടുകൾ താണ്ടി പറക്കുന്നു
നാട്ടിൽ പുത്രവധുവിന്റെ ദർശനങ്ങൾ
ആഴ്ചകൾ മാസങ്ങൾ നാടുകൾ നാഴുരി
ആമാടപെട്ടി നിറയ്ക്കുന്നു ആഭരണങ്ങൾ
പെട്ടെന്നോരുദിനം നാട്ടിൽ പുത്രനണയുന്നു
പിൻനിഴലിൽ ഗോസായി പെണ്ണൊരുത്തി
കത്തികരിഞ്ഞൊരു കനവിന്റെ ചാരത്തിൽ
നീറിയാൻ കത്തിയെടുത്താർത്തട്ടഹസിച്ചു
സജലമാകുന്നൊരാ കണ്ണും തുടച്ചുകൊണ്ട്
ചാരെ മരുവുന്നുണ്ട് ആ പൊന്നൊരുത്തി
സംവത്സരങ്ങളായ് കാണുന്ന കനവുകൾ
സ്ഫടികനുറുങ്ങുപോൽ ചിതറിയപ്പോൾ
പിൻവിളി ഒന്നു മുഴങ്ങുന്നു കർണത്തിൽ
ഓട്ടുകന്പനി സൈറന്റെ ആവേഗത്തിൽ
വയറ്റാട്ടി കൈകളിൽ ചേലയിൽ മൂടിയ
ചെഞ്ചോരക്കുഞ്ഞിനെ കാട്ടിനിൽപ്പൂ
അങ്ങത്തെ നോക്കുക, പിഞ്ചുമുഖതാവേ
അങ്ങുനിൻ അമ്മയെ പറിച്ചുവച്ചപോലെ
കൈകളിൽ തിളങ്ങുന്ന മകളാംപൊൻരൂപം
ആത്മാവിൽ പുതുതാം തിരിതെളിച്ചു
Comments
Post a Comment