വേനൽ മഴ
വേനൽ മഴ
അഗ്നിസ് ഫുലിംഗവിസ്മയവർഷത്തിൽ
മലയാളമൊന്നായി നടുങ്ങി നിൽക്കെ
അംബരമാകെ കാർമേഘമറനീങ്ങി
ആലംബഹീനമായി ചമഞ്ഞുനിന്നു
നീർകുമിളകൾ പോലും നീരാവിയായ്
നഭസ്സാമാമാടപ്പെട്ടിക്കാലാത്താകെ
നാടിന്റെ ദാഹത്തിനാവേഗം കൂടുന്നു
നരലോകമോ പെരും നരകംതന്നെ
വന്നിതൊരുനാളിൽ കരിരൂപ മേഘങ്ങൾ
വഹ്നിയിലെളുതാകുമാശ്വാസമായ്
മേലെ കുടതീർത്ത് കൂട്ടമായിനിന്നിട്ട്
മേഘധനുസ്സുമായ് ഘോര നാദംതീർപ്പൂ
കണ്ണ് ചിമ്മിക്കും വെളിച്ചത്തിൻ ജ്വാലകൾ
കഠോര നാദത്തിൻ അനുവൃന്തങ്ങളും
സായന്തനങ്ങളെ പൂരനഗരിപ്രഭാവം
തീർക്കുന്പോൾ ഭയചകിതമാം മാനസങ്ങൾ
ചിന്നി ചിതറുന്നു ഝണ, ഝണ ഗീതകം പുര,
മുകളിലും, ഹുങ്കാര ശബ്ദമായി പ്രകൃതിയിലും
തുള്ളി തുളുന്പുന്ന കുളിരിൻ പുളകങ്ങൾ
തത്തികളിക്കുന്നു ഗോപുരാങ്കണങ്ങൾ
മണ്ണിൽ ഉയിർക്കുന്നു മഞ്ഞിൻ പ്രഭാപൂരം
കന്നികൾകൊക്കുന്ന ലാസ്യഭാവത്തോടെ
കോൾമയിർ കൊള്ളുന്ന നാളുകൾ ഭൂമിക്ക്
മനുപുത്രരും പ്രകൃതിയും സമന്മാർതന്നെ
ചിലനേരത്തൊളിചിന്നും കതിരവരശ്മികൾ
കുറുനരി കല്യാണമെന്ന് പഴംചൊല്ലെഴുത്ത്
പുതുനീരിൽ നനയും സസ്യലതാദികൾക്ക്
കുളിരിളംസ്പർശത്തിൻ താരാട്ടുകൾ
താഴെ നിറയുന്ന നീരിൽ കുളിക്കുന്പോൾ
ഭുമീദേവിക്ക് ആഹ്ലാദത്തിന്നാരോഹണം
ജീവന്റെ മുകുളങ്ങൾ തലനീട്ടി വരവായി
മണ്ണിൽ സന്തോഷനാളിന്റെ പൂരങ്ങളും
പുതുമഴകാണുന്ന പ്രകൃതിയിൽ മോഹന
പ്രതീക്ഷകൾ നാന്പായി പരിലസിക്കേ
പ്രതിദിനം നിറയട്ടെ പുതുജീവന്റെ രൂപങ്ങൾ
പ്രകൃതി മനോഹരീ ശ്രുതി വാഴ്ത്തിടട്ടെ
Comments
Post a Comment