നാടിന്റെ നാൾവഴികൾ

നാടിന്റെ നാൾവഴികൾ

കടുംതുടി താളങ്ങൾ മണ്ണിൽ മദിച്ചുയരെ 
കരുണതൻ ചിലന്പൊലി  മരിച്ചുവീഴെ 
വിപിനത്തിൻ നീതികൾ വിളിച്ചു ചൊല്ലേ 
ഇരയിൽ മൃഗ തൃഷ്ണ്ണ വിളങ്ങി നിൽക്കെ

വദനങ്ങൾ നേരിനെ നിരന്തരം ചവച്ചുതുപ്പേ 
കർണ്ണങ്ങൾ പൊയ്യുടെ വർണ്ണ മാലതീർക്കെ 
കാഴ്ച്ചകൾ കപടചിത്രത്താൽ കഥകൾ തീർക്കേ
കദനത്താൽ ശിരസ്സുകൾ കുനിഞ്ഞുനിൽക്കെ

വീഴുന്നു പൈതങ്ങൾ ഞെട്ടറ്റ മലരിളം പോൽ 
വീഴ്ചകൾ ആഘോഷരാവിൻറെ ചഷകമാകെ 
മദനന്റെ രൂപത്തിൽ വന്ന് ചമഞ്ഞിരിക്കും   
രാക്ഷസ ദംഷ്ട്ര ഒതുക്കുന്ന രാവണന്മാർ

പൂമുഖം വീടിന്റെ കുളിമുറി പോലെ മാറ്റും 
പുമാന്റെ വായിലെ പൊൻ പദാവലികൾ 
കേൾക്കുന്ന നൃപരോ അഴകിയ രാവണരൂപമായി 
നവ കൈരളി കേഴുന്നു വീണ്ടും മാനിഷാദ 

നാടിന്റെ നന്മകൾ ഒന്നായി പൊളിച്ചെഴുതാൻ  
നേടണം നൃപരുടെ വർണ്ണ കുപ്പായങ്ങൾ 
നാളിത് മലയാള നാടിന്റെ കഠോരതകൾ 
മാനവാ ഓർക്കുക നിൻറെ കർമ്മകാരുണ്യങ്ങൾ 

തേടിവരും നിന്നെ ദുശാസ്സന ദുര്യോധനന്മാർ 
ദേവതരുപത്തിൽ ദാനവ കുമാര ശേഷ്ഠ്രർ 
നാക, താലത്തിൽ തരുമെന്ന് ചൊല്ലെഴുത്ത്
പിന്നെ ഒരുനാളിലും കാണില്ല തൻസ്വരൂപം

നിന്നുടെ നിഴലിനെ  നേടുന്ന പടമെഴുത്ത് 
നിന്നുടെ അംഗുലീകരണീയമെന്നറിക 
നീ സന്ദേഹമില്ലാതെ കരംചലിപ്പു 
നിന്റെ പൈതങ്ങൾ ജീവിതം സുരഭിലമാം

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ