മുലക്കരം
മുലക്കരം
മുഴങ്ങുന്നപെരുമ്പറ ആർക്കുന്നജനതതി
കവലയിൽതന്പുരാൻവാഴ്ത്തലിൻഘോഷവും
നിറയുന്നജനങ്ങളിൽഅടിയാനുംചെറുമിയും
കാതോർക്കയായ്പൊതുവിളംബരതിരുക്കുറൽ
നവവിളംബരമൊന്നുതന്പുരാൻകുറിക്കയായ്
കേൾക്കുകകൂട്ടരേ കാതോർക്കുക ഡും..ഡുടും.......
വിളംബരംകൊട്ടുന്നഭടരിൽമുൻപനായവൻ
എടുക്കുന്നുതിരുക്കുറുൾതുടങ്ങുന്നുവായന
ഇന്നുനാൾമുതൽനിങ്ങൾമറച്ചിടേണ്ടനിന്മുല
മറച്ചാൽകൊടുക്കണംകരംനമ്മമഹാരാജന്
ഓർക്കുവിൻ ചെറുമക്കളെ ഇതുരാജകല്പന
കേൾക്കനിങ്ങൾകൂട്ടരേകാതോർക്ക ഡും...ഡുടും..
മറയ്ക്കഅരമുണ്ടിനാൽ,കാട്ടണംനിന്റെമാറിടം
പ്രജ,നെഞ്ചുരാജനുസ്വന്തമേമറയ്ക്കാൻപാടില്ലഹോ
മറച്ചിതെന്നാൽരാജദ്രോഹമാകുമെന്നതറികനീ
കേൾക്കനിങ്ങൾകൂട്ടരേകാതോർക്ക ഡും...ഡുടും..
വിളംബരംതുടികൊട്ടുകാതിൽവീണമാലോകരും
ഇതികർതവ്യഥാമൂഢരായ് വച്ചുവിരൽമൂക്കിലും,
പൊന്നുതന്പുരാൻകൽപന രാജ്യനിയമമാണത്
കാട്ടണംമാലോകരെ കേൾക്കനിത്യംനമ്മുടെമാറിടം
പ്രജാസ്നേഹി നമ്മുടെയീപൊന്നുതന്പുരാൻ
ചൊല്ലുമോതവിരുകൾ,തവപ്രജാക്ഷേമവ്രതനുമേ
നമ്മെകാക്കുന്നവീരവഞ്ചീശ്വരനൃപനാഥനാംരാജന്
കുന്പിട്ടുനൽകുക വാഴ്ത്തുംപിന്നെപ്രണാമവും
നാളുകളേറെകഴിഞ്ഞില്ലനാട്ടിൽപലതരംകാഴ്ചകൾ
നീണ്ടതുംഉരുണ്ടതുംപിന്നെയയഞ്ഞതുംദൃഢമായതും
കന്നിക്കുള്ളതുചെറുതെങ്കിൽമുഴുപ്പുള്ളയുവതികൾ
ക്ഷീരമൂട്ടുംനാരിമാർനാണമേതുമില്ലാതെമണ്ടുന്നു
നയനമിഴിവാംകാഴ്ചയിലലിഞ്ഞീടുന്നുപ്രമാണിമാർ
എന്തുസുന്ദരാചാരംചൊല്ലിനടപ്പൂചെറുബാല്യക്കാർ
ചെറുമിനൽകുംകാഴ്ചയിൽമുഴുകുമഴകിയരാവണർ
വലഞ്ഞുചുറ്റുംനാട്ടാരോവിവിധമാംമുലക്കാഴ്ചയിൽ
മാറുമറയ്ക്കാനാട്ടിലെനങ്ങേലിയായൊരുചെറുമിയോ
തന്മുലകൾകാട്ടിമരുവവേ വിടകുമാരരുടെവർണ്ണന
ലജ്ജയാലവൾവിവശയായ് മാറുമറയ്ക്കുകയെന്നോരു
കൃത്യമങ്ങുചെയ്തിടാൽ രാജകോപത്തെപ്രാപിച്ചു
രാജകിങ്കരർനാലുപേരണഞ്ഞിതവളുടെകുടിലിതിൽ
കരംകുറച്ചുനീകെട്ടണമിതുരാജകൽപ്പനാലംഘനം
കരത്തിലെടുത്താളവളുടെകൊയ്ത്തരിവാളുമേ
മുറിച്ചെറിഞ്ഞാലവൾതന്നുടെമുലദ്വന്ദ്വങ്ങൾ
കരമടയ്ക്കുന്നതില്ലയെന്നറിഞ്ഞീടുകനീയധികാരീ
മുലയുള്ളവർക്കാമുലക്കരംകേൾക്കൂപൊന്നുടയതെ
ചോരവാർന്നുനിന്നഹോസുന്ദരിയാംയുവതരുണിയും
യമധർമ്മലോകേപൂകിനാൻകൂടെഅവളുടെകാന്തനും
ആബലിമൃഗങ്ങൾനേടിയസർവ്വസ്വതന്ത്രനാടിനെ
തെളിക്കുമാമന്ധകാരനാളിൻവാതിൽപ്പടികളിൽ
പുതുവേതാളജന്മരൂപമാർന്നഉടൽപിറപ്പുകൾ
കാത്തിടാമീനാടിനെ പിന്നെപുതുതലമുറയെയും
ഭൂലോകമീമൂലോകപുണ്യമേവന്നുവാഴുകഭാഗ്യമേ
സർവ്വസമരാണുഭൂമിലോകമേയീശൻപടപ്പുകൾ
ജ്ഞാനംപകരുംനാവിനെയരിഞ്ഞെറിയുംപാപികൾ
മരുവുംനാട്ടിനെതിരുത്തുവാനിനിബലിയെത്രയോ
രഘുചന്ദ്രൻ ആർ സാരംഗം
Comments
Post a Comment