ആർഷഭാരതഭൂമി
ആർഷഭാരതഭൂമി
സൂര്യാശ്ലേഷത്തിൻ ഭീകരവറുതിയിൽ
വരളാതെ വിളങ്ങുമെൻ ജന്മഭൂമീ
ജനനിയാംജാനകി അവളുടെ തനയർക്ക്
ഹരിതകംന്പളംപുതയ്ക്കും കർമ്മഭൂമി
ഇവിടെ നൂറ്റാണ്ടുകൾ നിൻഗീതമാലിക
തളരാതെപാടിയ ഗായകന്മാരുടെ ജന്മഭൂമി
മനുവും പൂരുക്കളും യയാതികുരുക്കളും
മണ്ണിൽ പുണ്യംവിളയിച്ച ഭാരതഭൂമി
ചരകനും ചാണക്യഭാസ്കര പ്രഭൃതികളും
ചിന്തയിൽ അഗ്നിപടർത്തിയ പുണ്യഭൂമി
ഭട്ടന്റ, രാമന്റെ വീഥിയാലൗന്നത്യമിയലുന്ന
ഉലകിനെ ജയിച്ചോരാർഷഭാരതഭൂമി
വിധിയെ ജയിക്കാൻ ശ്രമിച്ചൊരാവരരുചി
ബ്രഹ്മ്മന്റെ പാദംപതിഞ്ഞ ഊർവ്വരഭൂമി
പറയിപെറ്റിട്ട പന്തിരുകുലാധിപതിയുടെ
പ്രോക്തങ്ങൾ നെഞ്ചിലടക്കിയ പുണ്യഭൂമി
വേദോപനിഷത്തുകൾ പാടിയ മനുജർക്ക്
ബ്രഹ്മ്മപദംകൊടുത്തിരുത്തിയ ഭാരതഭൂമി
അനുവേദങ്ങളെ സ്വധർമ്മമായ് മാറ്റിയ
വിദുരപ്രമാണികൾ പിറന്ന സുന്ദരഭൂമി
ഗംഗയും സിന്ധുവും സരസ്വതി നദികളും
ജലംകൊണ്ട് സ്വാംശിച്ച തീർത്ഥക ഭൂമി
ജനനിതൻ പനിനീരിൽ ജനപഥം പെരുകുന്ന
ഉത്തമധർമ്മശൃംഗങ്ങൾ പുലരും ഭൂമി
ഹിമവാനും വിന്ധ്യനും ശീർഷാഗ്രങ്ങളിൽ
നാടിൻറെ രക്ഷകരാവുന്ന സമതലഭൂമി
അവരുടെ മേരുക്കൾ ഹരിതഗൃഹങ്ങളിൽ
വിപിനചാർത്തണിയിക്കും മോഹന ഭൂമി
വിവിധ മതങ്ങളും സംസ്കാര സ്വർഗ്ഗവും
പുളകച്ചാർത്തണിയിക്കും ഭാരതഭൂമി
ഇവിടെ ജനിക്കും മാതതൻ സൽപുത്രരേ
പോരാളിയാക്കുന്ന കുരുക്ഷേത്രഭൂമി
Comments
Post a Comment