മനുഷ്യമൃഗങ്ങൾ
മനുഷ്യമൃഗങ്ങൾ
മനനമാണമനുഷ്യാമോക്ഷത്തിനൊരുവഴി
മനസ്സിനെമാംസത്തിൽനിന്നുയർത്തിടുനീ
നിറയ്ക്കുകഉണ്മയുംനീതിസാരബോധവും
ഉയർത്തുക പാരിലെആനന്ദസത്തുക്കൾ
വിധിവിളയാടലിൽ നീ പിറകൊള്ളവേ
ഭൂമാതാവു കാത്തു നിന്നെ പോറ്റുന്നതും
കർമ്മമാംമാർഗ്ഗം നിനക്കുള്ളപാതയും
അതിനോ പാഥേയമാർജ്ജിക്കയാത്രയിൽ
കർമ്മബന്ധംനൽകുംമാതാപിതാഭ്രാതരെ
ഗുരു വിജ്ഞാനംകാട്ടുന്നീശ്വരരൂപവും
സൗഹൃദബന്ധം നൽകും ഗമനമാംവഴി
മറുപാതി ഏകുന്നാപരലോകപ്രാപ്തിയും
പുത്രനോ പകർന്നീടും പുത്തിലെമോചനം
പുത്രി പ്രാപ്തമാക്കും നിൻ സൽപരന്പര
പൗത്രനുധരിക്ക വേണ്ട ഉപനീത പൗത്രവും
പരലോകപ്രാപ്തിക്കു വഴിയോവിചിത്രമേ
മനുജാ, നീ ചെയ്തീടാ മനനമില്ലാതൊരുദിനം
മതങ്ങൾ പറയുന്നു പ്രാർത്ഥന നിത്യവും
മരുവും ലോകമോവെറും ക്ഷണപ്രഭാചഞ്ചലം
മാനവനതറിയാതെ മത്സരിക്കുന്നു നിത്യവും
അറിഞ്ഞുകൊണ്ടുഹിംസചെയ്യും നാളുകൾ
അവനോനിറച്ചീടും ഭൂവിൽ മൃഗതൃഷ്ണയും
കതിരോൻ കാട്ടുന്നു നിണമണിയും വഴികളും
കനിവിൻ രൂപമിവിടെ അസ്തമിച്ച ഭൂമിയും
Comments
Post a Comment